കേരളത്തില്‍ ആദ്യമായി മാര്‍ച്ച് ഫോര്‍ ലൈഫ് ഇന്ത്യാസ് ഓഗസ്റ്റ് 10ന്

കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിൽ ആദ്യമായി ജീവന്റെ സംരക്ഷണം ലക്ഷ്യമിട്ട് വര്‍ഷം തോറും നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10 ന് തൃശൂരില്‍ നടത്തപ്പെടും.

കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്‌തോലേറ്റ്, തൃശൂര്‍ അതിരൂപത പ്രോലൈഫ് സമിതി എന്നിവര്‍ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കുന്നത്.

ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള അവകാശത്തിനായി വാദിക്കുന്നതിനായി പ്രോലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്.

കേരളത്തിന് പുറത്തു നിന്നുള്ള രൂപതകളിലെ 500 പ്രതിനിധികള്‍ക്കായി അന്നേ ദിവസം രാവിലെ 8. 15 നും കേരളത്തില്‍ നിന്നുള്ള 1000 പ്രതിനിധികള്‍ക്കായി രാവിലെ 9.30 നും നടക്കുന്ന സെമിനാറുകളോടു കൂടി പരിപാടികള്‍ക്ക് തുടക്കമാവും. 11.15ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം 1.30 ന് ജീവന്റെ മൂല്യം ഉയര്‍ത്തി കാണിക്കുന്ന നാടകവും 2മണിക്ക് പൊതുസമ്മേളനവും നടത്തപ്പെടും. സമ്മേളനത്തെ തുടര്‍ന്ന് ഉച്ചക്ക് 3.30 ന് നടക്കുന്ന ജീവ സംരക്ഷണ റാലിയില്‍ പതിനായിരത്തോളം പേര്‍ അണിനിരക്കും. റാലിക്ക് ശേഷം ജീവ സംരക്ഷണത്തിനായുള്ളആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള മെമ്മോറാണ്ട സമര്‍പ്പണവും അടുത്ത വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന് ആയുള്ള പതാക കൈമാറ്റവും മ്യൂസിക് ഷോയും ഉണ്ടായിരിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്‌തോലേറ്റ്, അതിരൂപത പ്രോലൈഫ് സമിതി എന്നിവര്‍ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിനു നേതൃത്വം നല്‍കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m