ഡൽഹിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപം വൻ സ്ഫോടനം

ന്യൂ ഡല്‍ഹി : ഡല്‍ഹി രോഹിണിയില്‍ സി.ആർ.പി.എഫ് സ്കൂളിന് സമീപം വൻ സ്ഫോടനം. സ്കൂളിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും സംഭവത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് സൂചന.

ഫോറൻസിക് ടീം ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ എന്നിവർ സ്ഥലത്തെത്തി സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

പ്രദേശവാസി ചിത്രീകരിച്ച വിഡിയോയില്‍ സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വൻതോതില്‍ പുക ഉയരുന്നുണ്ട്. താൻ വലിയ ശബ്ദം കേട്ടുവെന്നും പിന്നീട് പുക ഉയർന്നുവെന്നും വിഡിയോ ചിത്രീകരിച്ചായാള്‍ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല. പിന്നീട് ആംബുലൻസുകളും സ്ഥലത്തേക്ക് എത്തി.

പ്രശാന്ത് വിഹാറിന് സമീപത്തുള്ള സി.ആർ.പി.എഫ് സ്കൂളില്‍ രാവിലെ 7.47ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ അമിത് ഗോയല്‍ പറഞ്ഞു. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അഴുക്കുചാല്‍ ഉള്‍പ്പടെ ഇതിന് വേണ്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഫോടനത്തെ തുടർന്ന് സ്കൂളിനടുത്ത് പാർക്ക് ചെയ്തിട്ടുള്ള കാറുകളുടെ ചില്ലുകള്‍ തകർന്നു. സ്ഫോടനത്തെ തുടർന്ന് ആളപായമുണ്ടായിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group