അത്ഭുതം വീണ്ടും ആവർത്തിച്ചു; വി. ജാനുവേരിയസിന്റെ രക്തം ദ്രാവകമായി

ലോകത്തിന് വിശദീകരിക്കാൻ ആകാത്ത അത്ഭുതം വീണ്ടും ആവർത്തിച്ചു.
ഇറ്റലിയിലെ നേപ്പിൾസിലെ ബിഷപ്പും രക്തസാക്ഷിയും രക്ഷാധികാരിയുമായ വി. ജാനുവേരിയസിന്റെ രക്തം ദ്രവീകരിക്കപ്പെടുന്ന അത്ഭുതം വീണ്ടും ആവർത്തിച്ചു.

സെന്റ് ക്ലെയർ ബസിലിക്കയിൽ അത്ഭുതം ആവർത്തിച്ചതായി നേപ്പിൾസ് രൂപത വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ അർപ്പിച്ച പരിശുദ്ധ കുർബാനയ്ക്കിടെയാണ് അത്ഭുതകരമായ ദ്രവീകരണം സംഭവിച്ചത്.

പരിശുദ്ധ കുർബാനയിൽ, മഠാധിപതി വിൻസെൻസോ ഡി ഗ്രിഗോറിയോയും നേപ്പിൾസ് മേയർ ഗെയ്റ്റാനോ മാൻഫ്രെഡിയും പങ്കെടുത്തിരുന്നു. അത്ഭുതം ആവർത്തിക്കുമ്പോൾ ആളുകളെ അറിയിക്കാൻ ഒരു വെള്ളത്തുണി വീശുന്ന പതിവുണ്ട്. ഇപ്രാവശ്യവും അത്ഭുതം ആവർത്തിച്ചപ്പോൾ വിൻസെൻസോ ഡി ഗ്രിഗോറിയോ വെള്ളത്തുണി വീശി വിശ്വാസികൾക്ക് അടയാളം നൽകി.

രക്തം ദ്രവീകരിക്കാത്തപ്പോൾ എന്തെങ്കിലും അനർത്ഥങ്ങൾ സംഭവിക്കാമെന്ന വിശ്വാസത്തെ വെല്ലുവിളിച്ച് ബിഷപ്പ് ബറ്റാഗ്ലിയ, പരിശുദ്ധ കുർബാനയിൽ പങ്കെടുത്തവരോടു പറഞ്ഞു: “രക്ഷയുടെയും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും സ്വപ്നത്തിന്റെയും അടയാളമാണ് ഈ രക്തം. ഇത് കൺസൾട്ട് ചെയ്യാനുള്ള ഒരു ഒറാക്കിൾ അല്ല, മറിച്ച് പിന്തുടരാനുള്ള ഒരു കോമ്പസ് ആണ്. കാരണം, നമ്മുടെ യാത്രയുടെ ഉത്ഭവവും ലക്ഷ്യവും നമ്മുടെ ചരിത്രവും ലോകചരിത്രവും ക്രിസ്തുവിൽ അധിഷ്ഠിതവുമാണ്.”

305-ൽ റോമൻ ചക്രവർത്തിയായ ഡയോക്ലീഷ്യൻ അഴിച്ചുവിട്ട കഠിനമായ പീഡനത്തിനിടെയാണ് വി. ജാനുവേരിയസ് രക്തസാക്ഷിയാകുന്നത്. രക്തസാക്ഷിയായ വി. ജാനുവേരിയസിൻ്റെ രക്തം ദ്രവീകരിക്കുന്ന അത്ഭുതം സാധാരണയായി വർഷത്തിൽ മൂന്നു പ്രാവശ്യമാണ് സംഭവിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m