മുനമ്പം നിവാസികളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും അംഗീകരിക്കില്ല : മാർ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മുനമ്പം നിവാസികളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും നിസാർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാൻ സാധ്യതയൊരുക്കണമെന്നും വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച് ബിഷപ്പ് പ്രത്യേക യോഗം വിളിച്ചുചേർത്തത്. കൗൺസിൽ ഫോർ കമ്യൂണിറ്റി കോ- ഓപ്പറേഷൻ എന്ന സംഘടനയുടെ കൂടി പിന്തുണയോടെ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൻ്റെ തുടർച്ചയായാണ് യോഗം. 2008ൽ സർക്കാർ നിയോഗിച്ച എം.എ. നിസാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് തർക്കങ്ങൾ ഉടലെടുക്കുന്നത്.

ഈ കമ്മീഷൻ യാഥാർഥ്യം മനസിലാക്കാതെയും രേഖകൾ പരിശോധിക്കാതെയും ബന്ധപ്പെട്ടവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കാതെയും വഖഫ് ബോർഡിൻ്റെ ഏകപക്ഷീയമായ അവകാശവാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m