സ്ഥിരം വിസി ഇല്ല, കേരള സാങ്കേതിക സര്‍വകലാശാലയില്‍ പ്രതിസന്ധി; വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങി

സ്ഥിരം വിസി ഇല്ല, കേരള സാങ്കേതിക സർവകലാശാലയില്‍ പ്രതിസന്ധി- വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി.

സർവകലാശാലയിലെ വിസി നിയമനം അനിശ്ചിതത്വത്തിലായതോടെയാണ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണത്തിലടക്കം അപ്രതീക്ഷിത പ്രതിസന്ധി ഉയർന്നുവന്നത്. സർവകലാശാലയിലെ ഫയലുകളിലും സർട്ടിഫിക്കറ്റിലും ഒപ്പിടാൻ സ്ഥിരം വിസി ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സർവകലാശാലയില്‍ സ്ഥിരം വി സി നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പുതിയ പാനല്‍ നല്‍കിയിട്ടും സർവകലാശാല ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നല്‍കാത്തതാണ് സർവകലാശാലയിലെ വിസി നിയമനത്തെ അനിശ്ചിതത്വത്തിലാക്കുന്നത്. സർവകലാശാലയില്‍ നിന്നും വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെങ്കിലും സ്ഥിരം വിസിയുടെ ഒപ്പ് വേണം എന്നുള്ളതിനാല്‍ സർട്ടിഫിക്കറ്റ് വിതരണവും പ്രതിസന്ധിയിലാണ്.

സ്ഥിരം വിസി ഇല്ലാത്തതിനാല്‍ രണ്ട് എക്സ്പ്രസ് സർട്ടിഫിക്കറ്റുകള്‍, 80 ഫാസ്റ്റ് ട്രാക്ക് സർട്ടിഫിക്കറ്റുകള്‍, 2700 സാധാരണ സർട്ടിഫിക്കറ്റുകള്‍ എന്നിവയാണ് വിദ്യാർഥികള്‍ക്ക് നല്‍കാൻ കഴിയാത്തത്. ബിടെക്, എംടെക്, ബിആർക്ക്, MBA വിദ്യാർഥികളുടെ സർട്ടിഫിക്കറ്റും സ്ഥിരം വി സിയായി നിയമിക്കപ്പെടുന്ന വിസി യുടെ ഡിജിറ്റല്‍ സിഗ്നേച്ചറോടെയെ നല്‍കാൻ കഴിയുകയുള്ളൂ. നിലവില്‍ താല്‍ക്കാലിക വിസിയായി സജി ഗോപിനാഥ് തുടരുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റുകളില്‍ സ്ഥിരം വിസി യുടെ ഒപ്പാണ് പ്രധാനമായും വേണ്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m