ഓണക്കിറ്റ് വിതരണം വൈകാൻ സാധ്യത…

കൊച്ചി :കേരളത്തിൽ ഓണക്കിറ്റ് വിതരണം വൈകിയേകും. നിലവിൽ, ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ സ്റ്റോക്ക് സപ്ലൈകോയിൽ ഇല്ല. ഈ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിതരണം വൈകാൻ സാധ്യത.അതിനാൽ, വിതരണം സെപ്റ്റംബർ 23ലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചേക്കും.

വിവിധ ഇടങ്ങളിൽ നിന്നും സാധനങ്ങൾ സപ്ലൈകോയിൽ എത്തിച്ച് പാക്കിംഗ് പൂർത്തിയാക്കാൻ നാല് ദിവസത്തെ സമയം വേണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പ് വരെ 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ 5.84 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്കും അനാഥാലയങ്ങൾക്കും അഗതിമ ന്ദിരങ്ങൾക്കും മാത്രമാണ് ഓണക്കിറ്റ് ലഭിക്കുകയുള്ളൂ. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് കുറഞ്ഞ വിഭാഗങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group