പുതുതലമുറ കോഴ്സുകൾ സ്കോളർഷിപ്പോട് കൂടി പഠിക്കാൻ അസാപ്പിൽ അവസരം

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ പുതു തലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം.

10% മുതല്‍ 50% വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളിളാണ് പഠിക്കുവാന്‍ അവസരം ഉള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന ഈ കോഴ്സുകളില്‍ അതാത് മേഖലകളിലുള്ള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളില്‍ പരിശീലനവും ഉള്‍പ്പെടുന്നതാണ്. ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍ എന്നീ കോഴ്സുകള്‍ ഓഗ്മെന്റഡ് റിയാലിറ്റി/ വിര്‍ച്യുല്‍ റിയാലിറ്റി മേഖലകളില്‍ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി നേടുവാന്‍ സഹായിക്കുന്ന കോഴ്സുകളാണ്. ഈ മേഖലയില്‍ ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഒരു അവസരമാണിത്.

20000 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബില്‍ഡിങ്ങിലും എസ.ടി.പി ഓപ്പറേറ്ററായി ജോലി നേടുവാന്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യന്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാകേണ്ടതുണ്ട്. സ്വദേശത്തും വിദേശത്തും അനവധി തൊഴില്‍ സാധ്യകളുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ആരോഗ്യ മേഖലയില്‍ ഒരു കരിയര്‍ ആരംഭിക്കുവാന്‍ പ്രാപ്തരാക്കുന്നു.

ഇംഗ്ലീഷ് ഭാഷ പരിശീലകരായി ഓണ്‍ലൈനായും ഓഫ്‌ലൈനായും നിരവധി സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടികള്‍ നടത്തുവാനും ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയര്‍ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സ് പഠിതാക്കളെ സജ്ജരാക്കുന്നു. 2024 ജൂലൈ 31 വരെ അപേക്ഷിയ്ക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന മല്‍ത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഫോണ്‍: 9495422535, 9495999620, 7012394449


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group