ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയണം : എത്യോപ്യന്‍ കര്‍ദ്ദിനാള്‍

സംഘർഷഭരിതമായ എത്യോപ്യയിൽ ജനങ്ങൾക്ക്‌ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കണമെന്ന് എത്യോപ്യന്‍ കര്‍ദ്ദിനാള്‍ ബെര്‍ഹാനിസെസ് സൗറാഫീല്‍.

എത്യോപ്യയിലെ വിവിധ പ്രദേശങ്ങളിലെ കനത്ത അക്രമങ്ങളിലും കൊലപാതകങ്ങളിലും ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് കര്‍ദ്ദിനാള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാരും ടൈഗ്രേ ലിബറേഷന്‍ ഫ്രണ്ടും തമ്മിലുള്ള യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ആളുകള്‍ക്ക് നീതിയും നഷ്ടപരിഹാരവും സമാധാനവും ആവശ്യപ്പെട്ടാണ് അഡിസ് അബാബയിലെ കര്‍ദ്ദിനാള്‍ ബെര്‍ഹാനിസെസ് സൗറാഫീല്‍ രംഗത്തെത്തിയത്. എത്യോപ്യയിലെ ടൈഗ്രേ, അംഹാര, അഫാര്‍, വോലേഗ എന്നീ പ്രദേശങ്ങളിലെ കനത്ത അക്രമങ്ങളും കൊലപാതകങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഖേദം പ്രകടിപ്പിച്ചത്. എത്യോപ്യയില്‍ 4,00,000-ലധികം സുഡാനീസ് അഭയാര്‍ത്ഥികളും 6,00,000 സോമാലിയക്കാരും എറിട്രിയക്കാരും യെമന്‍കാരും സിറിയക്കാരും താമസിക്കുന്നുണ്ട്. കൂടാതെ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്ന് 1,00,000 എത്യോപ്യന്‍ കുടിയേറ്റക്കാര്‍ മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, തിരിച്ചു വരുന്ന കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍ക്കും പ്രയോജനം ചെയ്യുന്നതിനുള്ള ഒരു ഗ്ലോബല്‍ സോളിഡാരിറ്റി ഫണ്ട് രൂപീകരിക്കണമെന്നാണ് കര്‍ദ്ദിനാള്‍ ബെര്‍ഹാനിസെസ് ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group