പിഎം ഇന്റേൺഷിപ് പദ്ധതി : എങ്ങനെ അപേക്ഷിക്കാം?

ഡല്‍ഹി: പിഎം ഇന്റേണ്‍ഷിപ് പദ്ധതിയില്‍ യുവാക്കള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. ഒരു കോടി യുവജനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്ന പോർട്ടല്‍ തുറന്നു.

pminternship.mca.gov.in എന്ന ഔദ്യോഗിക പോർട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.

ഓണ്‍ലൈനായി സമർപ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനുശേഷം ഓരോ കമ്ബനിക്കും ആവശ്യമായ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക കോർപറേറ്റ് കാര്യ മന്ത്രാലയം നല്‍കും. ഈ പട്ടികയില്‍ നിന്ന് കമ്ബനികള്‍ തിരഞ്ഞെടുക്കുന്നവർക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക.

നൂറിലധികം കമ്ബനികള്‍ പോർട്ടലില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്, എല്‍ ആൻഡ് ടി, ഐഷർ അടക്കമുള്ള പ്രമുഖ കമ്ബനികളും ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തെ 650 ജില്ലകളില്‍ അവസരങ്ങള്‍ നിലവില്‍ ലഭ്യമാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. ഐടിഐയില്‍ നിന്ന് സർട്ടിഫിക്കറ്റ്, പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമ അല്ലെങ്കില്‍ ബിഎ, ബിഎസ്സി, ബികോം, ബിസിഎ, ബിബിഎ, അല്ലെങ്കില്‍ ബിഫാർമ ബിരുദം നേടിയിരിക്കണം. അപേക്ഷകർക്ക് 21 നും 24 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികള്‍ ഇന്ത്യക്കാരായിരിക്കണം. മുഴുവൻ സമയ ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർത്ഥികള്‍ അല്ലാത്തവർക്ക് അപേക്ഷിക്കാം. ഓണ്‍ലൈൻ അല്ലെങ്കില്‍ വിദൂര പഠന കോഴ്സുകളില്‍ എൻറോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അപേക്ഷകർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം?

pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജില്‍, താഴേക്ക് സ്ക്രോള്‍ ചെയ്യുക. ഒരു രജിസ്റ്റർ ഓപ്ഷൻ കാണും. ലിങ്ക് തിരഞ്ഞെടുക്കുക, ഒരു പുതിയ പേജ് തുറക്കും.

രജിസ്ട്രേഷൻ വിശദാംശങ്ങളും ആവശ്യമായ രേഖകളും പൂരിപ്പിച്ച ശേഷം submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷനോ അപേക്ഷാ ഫീസോ ഇല്ല. അപേക്ഷകള്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു ബയോഡാറ്റ ക്രിയേറ്റ് ചെയ്യപ്പെടും. കുറഞ്ഞത് അഞ്ചു സ്ഥാപനങ്ങളിലേക്ക് ഒരാള്‍ക്ക് അപേക്ഷിക്കാം.

സ്റ്റൈപൻഡ് ലഭിക്കുമോ?

12 മാസം നീളുന്ന ഇന്റേണ്‍ഷിപ് ലഭിക്കുന്നവർക്ക് സ്റ്റൈപൻഡായി പ്രതിമാസം 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m