നിക്കരാഗ്വയിലെ ജനങ്ങളെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സംരക്ഷണത്തിന് ഭരമേല്പിച്ച് മാർപാപ്പ

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിൻകീഴിൽ കത്തോലിക്കാ സഭ കഠിനമായ പീഡനങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ നിക്കരാഗ്വയിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ.

ആഗസ്റ്റ് 25-ന് ആഞ്ചലൂസ് പ്രസംഗത്തിന്റെ അവസാനമാണ് ഫ്രാൻസിസ് മാർപാപ്പ നിക്കരാഗ്വയെ പ്രത്യേകമായി അനുസ്മരിച്ചത്.

“നിക്കരാഗ്വയിലെ പ്രിയപ്പെട്ട ജനങ്ങൾ യേശുവിലുള്ള നിങ്ങളുടെ പ്രത്യാശ നവീകരിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരിശുദ്ധ അമ്മ പരീക്ഷണ സമയങ്ങളിൽ നിങ്ങളെ സംരക്ഷിക്കുകയും അവളുടെ മാതൃ ആർദ്രത അനുഭവിക്കാൻ സഹായിക്കുകയും ചെയ്യട്ടെ” – പാപ്പ കൂട്ടിച്ചേർത്തു. നിക്കരാഗ്വയെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സംരക്ഷണത്തിനും മധ്യസ്ഥതയ്ക്കും മാർപാപ്പ ഭരമേല്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m