ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയ്ക്ക് സമാപനം

ഫ്രാൻസിസ് പാപ്പയുടെ 46-ാമത് അപ്പസ്തോലിക യാത്രയ്ക്ക് സമാപനമായി.

കോക്കൽബർഗ് തിരുഹൃദയ ബസിലിക്കയിൽ നടന്ന കത്തോലിക്കാ വിശ്വാസി സമൂഹവുമായി ഫ്രാൻസിസ് പാപ്പ നടത്തിയ കൂടിക്കാഴ്ച്ച, യഥാർത്ഥത്തിൽ സിനഡൽ സഭയുടെ ഒരു നേർക്കാഴ്ച്ച തന്നെയായിരുന്നു.
സമ്മേളനത്തെ തുടർന്ന് പാപ്പ ബസിലിക്കയുടെ അടിയിലുള്ള ഗുഹാഗൃഹത്തിൽ സ്ഥിതി ചെയ്യുന്ന രാജകീയ കുടുംബത്തിൽപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കുകയും രാജാവിന്റെ ശവകുടീരത്തിനു മുൻപിൽ പ്രാർത്ഥനാനിമഗ്നനായി അല്പസമയം ചിലവഴിക്കുകയും ചെയ്തു.

ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിയമത്തിൽ ഒപ്പിടാൻ വിസമ്മതിച്ചുകൊണ്ട്, രാജകീയപദവി ഉപേക്ഷിക്കാൻ തീരുമാനിച്ച ബൗദൂയിൻ രാജാവിന്റെ ധൈര്യം ഇന്നും ബെൽജിയത്തെ ജനതയ്ക്ക് ഉണ്ടായിരിക്കണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group