സമാധാനത്തിന്റെ അടയാളമായിത്തീരുവാൻ കുഞ്ഞുങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

അപരനെ ശ്രവിക്കുകയും ശാന്തിയുടെ അടയാളമാകുകയും ചെയ്യണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.

വെറോണയിൽ ഇടയ സന്ദർശനം നടത്തിയ ഫ്രാൻസിസ് പാപ്പ വിശുദ്ധ ത്സേനൊയുടെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ വച്ച് ബാലികാബാലന്മാരുമായി നടത്തിയ കൂടിക്കാഴ്ചാവേളയിലാണ് ഇപ്രകാരം ആഹ്വാനം ചെയ്തത്.

ഉക്രൈൻ, ഇസ്രായേൽ, പലസ്തീൻ, മ്യാന്മാർ തുടങ്ങി, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും പാപ്പ കുട്ടികളുമായി സംസാരിച്ചു.
വിശ്വാസത്തെക്കുറിച്ചു പരാമർശിക്കവെ, ഇരുളടഞ്ഞതും ബുദ്ധിമുട്ടുള്ളതുമായ വേളകളിലും വിശ്വാസം ജീവസുറ്റതാക്കി നിർത്തേണ്ടതിൻ്റെ ആവശ്യകത പാപ്പ ചൂണ്ടിക്കാട്ടി.

മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനത്തിനു മുന്നിൽ ഒഴുക്കിനെതിരെ നീന്തണമെന്ന് മാർപാപ്പ കുട്ടികളെ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m