ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദിനാളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലുവാണ്ടയിലെ (അംഗോള) ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ അലക്സാണ്ടർ ഡോ. നാസിമെന്റോ(99)യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.

നിലവിലെ ആർച്ച് ബിഷപ്പ്, മോൺസിഞ്ഞോർ ഫിലോമെനോ ഡോ നാസിമെന്റോ വിയേര ഡയസിന് അയച്ച ടെലഗ്രാം വാചകത്തിൽ, “കാരിത്താസ് ഇന്റർനാഷണലിൻ്റെ മുൻ സെക്രട്ടറി ജനറലിന്റെ മരണവിവരം അറിഞ്ഞപ്പോൾ, ഉയിർത്തെഴുന്നേൽപ്പിന്റെ സാന്ത്വനത്തിന് ആർക്കും കുറവുണ്ടാകാതിരിക്കാൻ എന്റെ പ്രാർത്ഥനകളും കൂട്ടിച്ചേർക്കുന്നു”- പാപ്പ അറിയിച്ചു.

“മനുഷ്യരാശിയുടെ നല്ല സമരിയാക്കാരനായ യേശുവിന്റെ കാരുണ്യപൂർണ്ണമായ മുഖത്തെ, വിഷമകരവും പ്രയാസകരവുമായ സമയങ്ങളിൽ പ്രകടമാക്കിയ വ്യക്തിയാണ് കർദിനാൾ അലക്സാണ്ടർ. തന്റെ വിശ്വാസി സമൂഹത്തിന് അദ്ദേഹം നൽകിയ നല്ല പരിചരണത്തെ സ്‌മരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസവും നിത്യജീവനിലുള്ള പ്രത്യാശയും അദ്ദേഹത്തെ ധീരനും സ്വതന്ത്രനുമാക്കി. പൊതുനന്മയ്ക്ക് അനുകൂലമായി നയിക്കാൻ കഴിവുള്ളവനും തൻ്റെ തീക്ഷ്‌ണതയിൽ അപ്പോസ്തോലികവീക്ഷണവുമായി സഹകരിച്ച് തന്റെ ഇടയജനത്തെ നയിക്കുകയും ചെയ്‌ത വ്യക്തിയാണ് അദ്ദേഹം” – പാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m