ജോ ബൈഡന് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പയും അമേരിക്കൻ ബിഷപ്പ് കൗൺസിലും

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ വ്യാഴാഴ്ച ജോ ബൈഡനുമായി ഫ്രാൻസിസ് മാർപാപ്പ ഫോണിലൂടെ ബന്ധപ്പെടുകയും നിയുക്ത പ്രസിഡന്റിന് ആശംസകൾ അറിയിക്കുകയുമായിരുന്നു. ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രങ്ങളുമായി സമാധാനം, അനുരഞ്ജനം മനുഷ്യരാശിയുടെ പൊതുവായ ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുവാൻ പ്രസിഡന്റിന് സാധിക്കട്ടെയെന്നും മാർപാപ്പ പ്രത്യേകം സംഭാക്ഷണത്തിൽ കൂടിചേർത്തു. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ദരിദ്രരെയും പരിപാലിക്കാനും, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും താൻ ആഗ്രഹിക്കുന്നു എന്ന് ജോ ബൈഡൻ മാർപാപ്പയോടുള്ള പ്രതികരണത്തിൽ അറിയിച്ചിരുന്നു.

     മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ മത്സരഫലം അംഗീകരിക്കാൻ തയ്യാറായിട്ടില്ല, എന്നാൽ മാധ്യമങ്ങൾ ജോ ബൈഡനെ മുൻകൂട്ടി വിജയിയായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമ്മാരിൽ രണ്ടാമത്തെ കത്തോലിക്കനാണ്  ബൈഡൻ. ലോസ് ഏഞ്ചൽസിലെ യു.എസ്, സി.ബി.സി.ബി  പ്രസിഡന്റ് ആർച്ച് ബിഷപ്പ് ‘ജോസ് ഗോമസ്’ നവംബർ  7-ന്  ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റും കത്തോലിക്കനുമായ ജോൺ.എഫ്.കെന്നഡി സ്വീകരിച്ച അതേ നിലപാടുകൾ അദ്ദേഹം ക്രൈസ്തവ സഭയോട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും ബിഷപ്പ് അറിയിച്ചു. ഒപ്പം ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും ലോസ് ഏഞ്ചൽസ് ബിഷപ്പ് അഭിനന്ദിച്ചിരുന്നു.

   ജോ ബൈഡന് നിലവിൽ വിജയിക്കാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ട്രംപിന്റെ കടുത്ത വിയോജിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് സംബന്ധമായ കേസുകൾ നിലനിൽക്കുന്നുണ്ട്. യു.എസ് ബിഷപ്പുമാരുടെ സംമ്മേളനം ബൈഡന്റെ വിജയത്തെ അഭിനന്ദിച്ചെങ്കിലും ടെക്‌സ്സാസിലെ ‘ഫോർട്ട് വർത്ത്’ ബിഷപ്പ് തിരഞ്ഞെടുപ്പിനെപ്പറ്റി ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല. കൂടാതെ വോട്ട് ഇതുവരെ  ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ലെന്നും ഓർമ്മിപ്പിച്ചു.

   രാഷ്രപതി തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ഇത് വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും, ഒപ്പം ക്ഷമാപൂർവ്വം ഈ സാഹചര്യത്തെ സമീപിക്കണമെന്നും ബിഷപ്പ് ‘മൈക്കിൾ ഓൾസോൺ’ പറഞ്ഞിരുന്നു. കോടതിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വെല്ലുവിളിക്കപ്പെട്ടാൽ സമാധാനപൂർവ്വം പ്രാർത്ഥിക്കണമെന്നും ബിഷപ്പ് കത്തോലിക്കാ വിശ്വാസികളോട് ആവശ്യപ്പെട്ടു. നമ്മുടെ സമൂഹത്തിന്റെയും രാഷ്രത്തിന്റെയും സമാധാനത്തിനായി പ്രാർഥിക്കേണ്ടത് അത്യാവശ്യമാണെന്നും ബിഷപ്പ്  ഓൽസൺ ഓർമ്മിപ്പിച്ചു.ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group