ദക്ഷിണ സുഡാനിൽ പുതിയ കത്തോലിക്കാ രൂപത സ്ഥാപിച്ച് ഫ്രാൻസിസ് മാർപാപ്പ.
സുഡാനിൽ പുതിയതായി ബെന്റിയൂ രൂപത സ്ഥാപിച്ച പാപ്പ, അതിൻ്റെ ബിഷപ്പായി മോൺ. ക്രിസ്റ്റ്യൻ കാർലാസാരെ നിയമിക്കുകയും ചെയ്‌തു. ഇതു സംബന്ധിച്ച പ്രസ്താവന ജൂലൈ മൂന്നിനാണ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.
നിലവിൽ സുഡാനിലെ റംബൈക് രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിക്കുകയാണ് നിയുക്ത മെത്രാനായ മോൺ. ക്രിസ്റ്റ്യൻ കാർലാസാരെ. പുതിയ ഉത്തരവാദിത്വം ലഭിച്ചുവെങ്കിലും റംബെക് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനം തുടരും. 2004 സെപ്റ്റംബറിൽ വൈദികനായി അഭിഷിക്തനായി തെക്കൻ സുഡാനിലേക്ക് അയയ്ക്കപ്പെട്ട കോംബോണി മിഷനറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് സമൂഹത്തിലെ അംഗമാണ് മോൺ. ക്രിസ്റ്റ്യൻ കാർലാസാരെ. ഇറ്റാലിയൻ വംശജനായ നിയുക്തബിഷപ്പ് തൻ്റെ ജീവിതകാലം മുഴുവൻ മാലക്കൽ രൂപതയിലാണ് വൈദികനായി ചെലവഴിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m