കൊച്ചി : സംസ്ഥാന സർക്കാരിന്റെ വികസന മുൻഗണനകളിലെ പ്രധാനമേഖലയായി ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രഖ്യാപിച്ചുകൊണ്ട് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരടു സമീപന രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തിലെ ജീവിത നിലവാരം അന്തർദേശീയ തലത്തിൽ വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തെ ജീവിത നിലവാരത്തിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, പാർപ്പിടം എന്നീ പൊതുനിക്ഷേപമേഖലകളിലും സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിലുമുള്ള ഊന്നൽ പതിനാലാം പഞ്ചവത്സരപദ്ധതിയിലും തുടരും. ഇതിനെ സമ്പദ്വ്യവസ്ഥയിലെ ഉത്പാദന ശക്തികളുടെ ത്വരിതവളർച്ചയ്ക്കുള്ള ചാലകശക്തിയായി ഉപയോഗപ്പെടുത്തും.
ശാസ്ത്രം, സാങ്കേതികവിദ്യ, അത്യാധുനിക നിപുണതകൾ, വിജ്ഞാന സന്പദ്ഘടനയിൽ ലഭ്യമായിട്ടുള്ള നിപുണതകൾ, കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ആധുനിക വ്യവസായം, പശ്ചാത്തല സൗകര്യ വികസനം, വരുമാനദായക സേവനങ്ങൾ എന്നിവയുടെ വർധിച്ച തോതിലുള്ള വളർച്ചയും പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group