തളിപ്പറമ്പ്: വചനാധിഷ്ഠിത ജീവിതത്തിലൂടെ പട്ടുവത്തിന്റെ അമ്മയും ദൈവദാസിയുമായി മാറിയ മദര്‍ പേത്രയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു ദീനസേവന സഭാ ആസ്ഥാനത്ത് തിരിതെളിഞ്ഞു.
ദീനസേവന സഭയുടെ സ്ഥാപകയും പ്രഥമ മദര്‍ ജനറലുമായ ദൈവദാസി മദര്‍ പേത്ര ദീനദാസിയുടെ സ്മരണ നിലനിര്‍ത്തുന്ന വിവിധ കര്‍മപരിപാടികള്‍ക്കാണ് ഇതോടെ തുടക്കമായത്.
ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് എത്തിയ ഗോവ-ഡാമന്‍ ആര്‍ച്ച്ബിഷപ്പും സിസിബിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫറാവോ, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവരെ ദീനസേവന സഭാ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എമസ്റ്റീനയും സിസ്റ്റേഴ്സും ചേര്‍ന്ന് സ്വീകരിച്ചു.
മാലാഖയായി ജീവിച്ച് ദൈവദാസിയായി മാറിയ മദര്‍ പേത്ര ദീനദാസിയെ മലബാറിന്റെ മദര്‍ തെരേസയെന്ന് അഭിസംബോധന ചെയ്താണ് കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല സ്വാഗതഭാഷണമാരംഭിച്ചത്. തുടര്‍ന്ന് കര്‍ദിനാളിന്റെ നേതൃത്വത്തില്‍ നടന്ന കൃതജ്ഞതാബലിക്കിടെ ജന്മശതാബ്ദി ദീപം തെളിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍, കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ.ജോ മാത്യുഎസ് ജെ എന്നിവരും നാല്‍പ്പതോളം വൈദികരും കൃതജ്ഞതാബലിയില്‍ സഹകാര്‍മികരായി.
ജന്മശദാബ്ദിയാഘോഷത്തിന്റെ ലോഗോ പ്രകാശനം കര്‍ദിനാള്‍ നിര്‍വഹിച്ചു. മദര്‍ പേത്ര ദീനദാസിയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചനയും നാമകരണ പ്രാര്‍ഥനയും നടന്നു. സിസ്റ്റര്‍ വന്ദന രചിച്ച “ദൈവദാസി മദര്‍ പേത്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനം കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫറാവോ കണ്ണൂര്‍ ബിഷപ്പിനു നല്കി നിര്‍വഹിച്ചു. ദീനസേവന സഭ നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിക്കുള്ള ആദ്യ ഗഡു കര്‍ദിനാള്‍ വിതരണം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group