സ്ത്രീകള്‍ക്ക് പരാതിപ്പെടാൻ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പര്‍ നിയമ വിരുദ്ധം; ഫെഫ്കയ്ക്കെതിരെ ഫിലിം ചേംബര്‍

കൊച്ചി : സംവിധായക സംഘടനയായ ഫെഫ്കയ്ക്കെതിരേ സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്തയച്ചു. സിനിമാ മേഖലയിലെ ആഭ്യന്തര പ്രശ്നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടാണ് കത്ത്.

സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോള്‍ഫ്രീ നമ്ബർ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്.

ഫിലിം ചേംബറിന്റെ മേല്‍നോട്ടത്തില്‍ എല്ലാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയില്‍ ടോള്‍ ഫ്രീ നമ്ബർ ഏർപ്പെടുത്തിയതാണ തർക്കകാരണം. ഫെഫ്കയ്ക്ക് എതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബർ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ 24 മണിക്കൂർ ടോള്‍ ഫ്രീ സേവനത്തിന് ഫെഫ്ക കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകള്‍ ആയിരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്കയുടെ പുതിയ സേവനം. 8590599946 എന്ന നമ്ബറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ഈ ടോള്‍ ഫ്രീ നമ്ബറില്‍ അറിയിക്കാവുന്നതാണ്. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഫെഫ്ക അറിയിച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group