വി. ഫ്രാൻസിസ് അസീസിക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ 800-ാം വാർഷികം ആഘോഷിച്ചു

വി. ഫ്രാൻസിസ് അസീസിക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ 800-ാം വാർഷികo ഇറ്റലിയിലെ മോണ്ടെ അൽവേർണയിൽ ആഘോഷിച്ചു. ഇവിടെ വച്ചാണ് വിശുദ്ധന് പഞ്ചക്ഷതം ലഭിച്ചത്.

1224 ൽ ആണ് ഫ്രാൻസിസ് അസ്സീസിയുടെ മേൽ പഞ്ചക്ഷതം കാണപ്പെട്ടത്. ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ചതും വി. ഫ്രാൻസിസിന് തന്നെയാണ്.

പഞ്ചക്ഷതം വിശുദ്ധന് ലഭിക്കുമ്പോൾ ലിയോ എന്ന സഹോദരൻ
അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം പഞ്ചക്ഷതം
ലഭിച്ചത് എപ്രകാരമെന്ന് വിവരിക്കുന്നു:

“വിശുദ്ധന്റെ വലതുഭാഗത്തായി ഒരു കുന്തംകൊണ്ട് ഉണ്ടാക്കിയതു പോലെ
തോന്നിക്കുന്ന ഒരു തുറന്ന മുറിവ് ഉണ്ടായിരുന്നു. അതോടൊപ്പം
അദ്ദേഹത്തിന്റെ കൈകളും കാലുകളും തുളച്ചിരുന്നു. ആ മുറിവുകളുടെ തൊലിഭാഗം അകത്തേക്ക് വളഞ്ഞിരുന്നു. പഞ്ചക്ഷതം ഏറ്റുവാങ്ങിയതിന് ശേഷം
ഫ്രാൻസിസിന്റെ ശരീരത്തിലുടനീളം വേദന വർദ്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m