പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ലോക കായിക കോടതി തള്ളി. മുൻപ് മൂന്ന് തവണ വിധി പറയുന്നത് വീണ്ടും നീട്ടിയിരുന്നു.
ആഗസ്റ്റ് 16ന് അപ്പീലില്‍ വിധി പറയുമെന്നാണ് ഒടുവില്‍ അറിയിച്ചത്. എന്നാല്‍ ഇതിന് മുൻപ് തന്നെ ഇന്ത്യന്‍ ഒളിംപിക്‌സ് അധികൃതരെ അപ്പീല്‍ തള്ളിയ വിവരം അറിയിക്കുകയായിരുന്നു.
അപ്പീല്‍ തള്ളിയിരിക്കുന്നുവെന്ന് മാത്രമാണ് കോടതിയുടെ ഉത്തരവില്‍ നിലവില്‍ അറിയിച്ചിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാകും. എന്തുകൊണ്ടാണ് അപ്പീല്‍ തള്ളിയിരിക്കുന്നതെന്ന് രണ്ടാമത്തെ ഉത്തരവില്‍ അറിയിക്കും. ഒരു താരത്തിന് വേണ്ടി നിയമം മാറ്റിയാല്‍ അത് ഭാവിയില്‍ തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് കായിക കോടതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m