വിഷൻ 2040; കൊച്ചിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍

കൊച്ചിയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ ഫോര്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയ – 2040ന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.

കൗണ്‍സിലര്‍മാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ അന്തിമ അനുമതി ലഭ്യമാക്കുന്നതിനായി 26 ന് സര്‍ക്കാരിലേക്ക് അയക്കും.

25.04.2023 ന് പൊതു ജനങ്ങളില്‍ നിന്ന് ആക്ഷേപാഭിപ്രായങ്ങള്‍ ക്ഷണിച്ച്‌ കൊണ്ട് കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം പൊതുജനങ്ങളില്‍ നിന്നും 154 ആക്ഷേപങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് ലഭിച്ച 19 ആക്ഷേപങ്ങളും ഉള്‍പ്പെടെ ആകെ 173 ആക്ഷേപങ്ങളാണ് ലഭിച്ചിട്ടുള്ളത്. പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച ഈ ആക്ഷേപാഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് മാസറ്റര്‍ പ്ലാനില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുള്ളത്.

മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗിനെയാണ് നിയോഗിച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group