കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌…

മനുഷ്യന്‍ ബലഹീനനാണ്, അവന്‍ സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കി കളയുന്നു. നാം ജീവിതത്തിൽ സമ്പത്തിലും, പ്രഭുക്കൻമാരിലും, സ്നേഹിതനിലും ആശ്രയിക്കരുത് എന്ന് തിരുവചനം പറയുന്നു. അതുപോലെ ദൈവത്തിന്റെ ചിറകിൻ കീഴിൽ ആശയിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് തിരുവചനം പറയുന്നു. മനുഷ്യനിൽ ആശ്രയിച്ച പല വ്യക്തികൾക്കും മാനഹാനി നേരിട്ടുണ്ട്, കാരണം മനുഷ്യൻ സാഹചര്യത്തിന് അനുസരിച്ച് സ്വഭാവം മാറ്റുന്നവനാണ്. അതിനാൽ മനുഷ്യൻ വിശ്വാസ യോഗ്യനല്ല എന്നാല്‍ നാം ആരെ ആശ്രയിക്കണം എന്നും എപ്രകാരം ആശ്രയിക്കണം എന്നും ദൈവവചനം വ്യക്തമാക്കുന്നു.

പൂർണ്ണഹൃദയത്തോടെയും, പൂർണ്ണമനസോടെയും ദൈവത്തില്‍ ആശ്രയിക്കുക(സങ്കീർ‍ത്തനങ്ങള്‍ 33 : 21) ഉൽപത്തി 40 അദ്ധ്യായത്തിൽ ജോസഫ് താമസിച്ച തടവറയിൽ കിടന്ന പാനപാത്ര വാഹകനും, പാചകനും ദർശനങ്ങൾ ഉണ്ടായി, ജോസഫ് ദർശനങ്ങൾ വ്യാഖ്യാനിച്ചു. ജോസഫ് പാനപാത്ര വാഹകനോടു പറഞ്ഞു നിനക്കു നല്ല കാലം വരും അപ്പോൾ നീ എന്നെ ഓർമിക്കണം എന്നു. എന്നാൽ വചനം പറയുന്നു പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മിച്ചില്ല; അവനെ മറന്നുകളഞ്ഞു. ഇവിടെ കാണുന്നത് ദൈവത്തിൽ ആശ്രയിക്കാതെ ജോസഫ് മനുഷ്യനിൽ ആശ്രയിച്ചു എന്നാൽ ജോസഫ് ദൈവത്തിൽ ആശ്രയിച്ചപ്പോൾ ദൈവം ജോസഫിനെ അനുഗ്രഹിച്ചു

ദൈവം ആകുന്ന ദൈവത്തിന്റെ വചനത്തില്‍ ആശ്രയിക്കുക: ഞാന്‍ നിന്റെ വചനത്തില്‍ ആ‍ശ്രയിക്കുന്നതു കൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാന്‍ ഞാന്‍ നിന്നെ പ്രാപ്തനാകും എന്ന് വചനം പറയുന്നു. സങ്കീര്‍ത്തനങ്ങൾ 125: 1 ൽ പറയുന്നു, കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വിനാശങ്ങൾ താൽക്കാലികം മാത്രമാണ്. നാം ഓരോരുത്തർക്കും ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും, എന്നേയ്ക്കും നിലകൊള്ളുന്ന സീയോൻ പർവ്വതം പോലെ ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ആശയിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group