പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലേക്ക് നടന്ന 64 മത് അന്താരാഷ്ട്ര മിലിട്ടറി തീര്‍ത്ഥാടനത്തില്‍ 15000 ത്തോളം പേര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നാണ് ഇത്രയധികം പട്ടാളക്കാര്‍ ഫ്രാന്‍സിലേക്ക് എത്തിയത്. ഇവരില്‍ 180 പേര്‍ ലൂര്‍ദ്ദില്‍ വച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ആദ്യമായിട്ടാണ് ഇത്രയധികം പട്ടാളക്കാര്‍ ഒരു വര്‍ഷം കത്തോലിക്കാ സഭയിലേക്ക് കടന്നു വരുന്നത്.
കഴിഞ്ഞ വര്‍ഷം 120 പേരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 1945 ലാണ് ലൂര്‍ദ്ദിലേക്ക് പട്ടാളക്കാരുടെ തീര്‍ത്ഥാടനം ആരംഭിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച യൂറോപ്പിലെ പട്ടാളക്കാര്‍ ലൂര്‍ദ് മാതാവിന് നന്ദി സമര്‍പ്പിക്കാന്‍ എത്തിയതാണ് ഇതിന്റെ തുടക്കമായി കരുതപ്പെടുന്നത്.
1958ല്‍ ലൂര്‍ദ്ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും പട്ടാളക്കാര്‍ ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ ആരംഭിച്ചു. അടുത്തിടെ ആയി ഏറെനാള്‍ സെക്കുലര്‍സത്തിന്റെ പിടിയില്‍ അമര്‍ന്നിരുന്ന ഫ്രാന്‍സില്‍ കത്തോലിക്കാ വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group