ഫിലിപ്പീൻസിൽ ദുഃഖവെള്ളിയാഴ്ചത്തെ പരിഹാര പ്രദക്ഷിണത്തിനിടെ വാഹനം ഇടിച്ചുകയറി 3 പേർ കൊല്ലപ്പെട്ട സംഭവം
ഫിലിപ്പീൻസിൽ ദുഃഖവെള്ളിയാഴ്ചത്തെ പരിഹാര പ്രദക്ഷിണത്തിനിടെ വാഹനം ഇടിച്ചുകയറി 3 പേർ കൊല്ലപ്പെട്ട സംഭവം: പ്രത്യേക പ്രാർഥന നടത്തി മെത്രാന്മാർ
ഫിലിപ്പീൻസിൽ ദുഃഖവെള്ളിയാഴ്ച നടന്ന പരിഹാര പ്രദക്ഷിണത്തിനിടെയിലേക്ക് വാഹനം ഇടിച്ചുകയറി മൂന്നുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഫിലിപ്പീൻസിലെ ബക്കോലോഡ് ബിഷപ്പ് പട്രീഷ്യോ ബുസോൺ അനുശോചനം അറിയിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.
മരിച്ച മൂന്നുപേരും ബക്കോലോഡ് സിറ്റിയിലൂടെ നടക്കുന്ന ദുഃഖവെള്ളിയാഴ്ചത്തെ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരായിരുന്നു. രണ്ടുപേർ ബരങ്കേ അലംഗിലാനിലെ ഔർ ലേഡി ഓഫ് ദി മോസ്റ്റ് ഹോളി റോസറി ഇടവകയിലെ അംഗങ്ങളാണെന്നും മറ്റൊരാൾ കോളേജ് വിദ്യാർഥിയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് 17 പേർക്ക് പരിക്കേറ്റത്.
അപകടത്തിന് കാരണക്കാരനായ ജഗ്പ്രീത് ഷിംഗ്, മറ്റ് നാല് പേരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ടൊയോട്ട ഇന്നോവ ഒരു ട്രൈസൈക്കിളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഷിംഗും കൂട്ടാളികളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലിസ് പിടികൂടി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m