കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തിൽ കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് അന്വേഷണം നടത്തും.കോടതി നിർദേശപ്രകാരം ലാൻഡ് റവന്യൂ കമ്മീഷണർ ആണ് വിഷയത്തിൽ അന്വേഷണം നടത്തുക.അതിരൂപത നടത്തിയ ഭൂമി വിൽപ്പനയിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഇതിനായി സർക്കാർ ഉദ്യോഗസ്ഥർ സഹായം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ വിധേയമാക്കുക.2007ൽ സെറ്റിൽമെന്റ് നമ്പർ 49 50 പ്രകാരം അലക്സിയൻ ബ്രദേഴ്സിന്റെ കയ്യിൽ നിന്ന് ലഭിച്ചതായിരുന്നു പ്രസ്തുത ഭൂമി.എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം അലക്സിയൻ ബ്രദേഴ്സിന്റെതണ് എന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നോ ഇതെന്നും ഇതെങ്ങനെ അലക്സിയൻ ബ്രദേഴ്സിന്റ കൈവശം വന്നു എന്നും, ഭൂമിയിടപാടിൽ തിരിമറി നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ടോയെന്നുമുള്ള വിഷയങ്ങളാണ് റവന്യൂ കമ്മീഷൻ അന്വേഷിക്കുക.ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group