മാഹേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക സിസ്റ്റര്‍ ലൂസി കുര്യന് ജംനലാല്‍ ബജാജ് പുരസ്കo.സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള 2021ലെ ജംനലാല്‍ ബജാജ് പുരസ്കാരത്തിനാണ് സിസ്റ്റർ അർഹയായത്.പത്തു ലക്ഷം രൂപയും ബഹുമതിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആറിനു നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി സമര്‍പ്പിക്കും. ബംഗളൂരു ആസ്ഥാനമായ ജംനലാല്‍ ബജാജ് ഫൗണ്ടേഷനാണു പുരസ്കാരം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കോളയാട് സ്വദേശിനിയായ സിസ്റ്റര്‍ ലൂസി കുര്യന് 1997 ല്‍ പൂനെയിലാണു പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനു മാഹേര്‍ പ്രസ്ഥാനം തുടങ്ങിയത്.
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ 58 വീടുകളിലായി രണ്ടായിരത്തോളം അനാഥര്‍ക്ക് പ്രസ്ഥാനം സംരക്ഷണം നല്‍കുന്നുണ്ട്. ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്നേഹകിരണ്‍, പുരുഷന്മാരുടെ മാഹേര്‍ സ്നേഹകിരണ്‍, മാഹേര്‍ സ്നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group