തൃശ്ശൂർ : ഇന്നസെന്റിന്റെ വേര്‍പാടില്‍ അനുശോചനo അറിയിച്ച് ഇരിങ്ങാലക്കുട രൂപത.
ഇന്നസെന്റ് നല്‍കുന്നത് പ്രതീക്ഷയുടെ സന്ദേശമാണെന്ന് രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിനിമാ നടനായും, ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ എംപിയായും, കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിച്ച കലാകാരനുമായിരുന്നു ഇന്നസെന്റെന്നും,ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്നു സിനിമയില്‍ മികവിന്റെ ഉയരങ്ങള്‍ താണ്ടിയപ്പോഴും താന്‍ കടന്നുവന്ന വഴികളെ അദ്ദേഹം വിസ്മരിച്ചില്ലെന്നും ജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാമെന്ന് സ്വന്തം ജീവിതാനുഭവങ്ങള്‍ നിരത്തി പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റുള്ളവര്‍ക്കു മുന്നില്‍ വരച്ചിട്ടു. നര്‍മ്മം മുഖമുദ്രയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ പലര്‍ക്കും പ്രതീക്ഷയും പ്രചോദനവും പകര്‍ന്നു. ആശങ്കകളുടെയും പരാജയങ്ങളുടെയും ഇരുട്ടിലും പ്രകാശത്തിന്റെ തിരിനാളം കണ്ടെത്താന്‍ ശ്രമിക്കണമെന്ന പ്രത്യാശയുടെ സന്ദേശമാണ് ആ മികച്ച കലാകാരന്‍ ബാക്കിവയ്ക്കുന്നതെന്നും ഇന്നസെന്റിന്റെ വിയോഗത്തില്‍ ഹൃദയപൂര്‍വം അനുശോചിക്കുന്നു വെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group