ജനങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ചതോടെ, ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിൽ ഉയര്‍ന്നിരിക്കുകയാണ്.
മുൻപ് ലോണ്‍ ആപ്പ്, ബാങ്കില്‍ നിന്നുള്ള കോളുകള്‍, എസ്‌എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത്. എന്നാല്‍, ഇത്തവണ പ്രത്യേക വിഭാഗങ്ങളിലെ ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പിന്റെ പുതിയ വകഭേദം ഉടലെടുത്തിട്ടുണ്ട്.
ഡാറ്റ എൻട്രി ജോലിയിലൂടെ വരുമാനം നേടാമെന്ന പരസ്യമാണ് ഇത്തവണ വൻ തോതില്‍ പ്രചരിക്കുന്നത്. ഇവ പ്രധാനമായും തൊഴില്‍ രഹിതരായ സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന തുക നേടാൻ കഴിയുന്നുവെന്ന വാഗ്ദാനമാണ് ഭൂരിഭാഗം ആളുകളെയും ഈ തട്ടിപ്പിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതേസമയം, തട്ടിപ്പിന് ഇരയാകുന്നവര്‍ മാനഹാനി ഭയന്ന് പരാതി നല്‍കാൻ തയ്യാറാകാത്തത് തട്ടിപ്പുകള്‍ ആവര്‍ത്തിക്കാൻ ഇടയാക്കുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈൻ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ വിശ്വാസയോഗ്യമല്ലാത്ത സ്രോതസുകളെ ആശ്രയിക്കുന്ന ശീലം പരമാവധി ഒഴിവാക്കേണ്ടതാണെന്നും അധികൃതര്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group