ആലപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു ; കടലാക്രമണം രൂക്ഷം ; മണിയാര്‍ ഡാമിന്റെ സമീപമുള്ള പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി :മഴ തുടരുന്നതിനാൽ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. പത്തനംതിട്ടയില്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം രാത്രിയും പകലും നിര്‍ത്താതെ പെയ്ത മഴയ്‌ക്ക് അല്‍പ്പം ശമനമുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകള്‍ ആശങ്കയിലാണ്. പമ്പ, മണിമല അച്ചൻകോവില്‍ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

പുന്നപ്ര, വണ്ടാനം, കാക്കാഴം, ആറാട്ടുപുഴ, ഒറ്റമശ്ശേരി എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ബീച്ചുകളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി. ആളപായമില്ല.ജില്ലയില്‍ ഇതുവരെ 75 വീടുകള്‍ തകര്‍ന്നു. ചെങ്ങന്നൂരില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group