തലശേരി അതിരൂപതയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന ദേവാലയത്തിലെ ഗ്രോട്ടോയും തിരുസ്വരൂപവും അഗ്നിക്ക് ഇരയാക്കിയ സംഭവത്തില്‍ കെ സി വൈ എം പ്രവര്‍ത്തകരുടെ പ്രതിഷേധം അലയടിക്കുന്നു .വിശ്വാസപരമായി മണിപ്പൂരിലും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങള്‍ ചര്‍ച്ചയാക്കപ്പെടുമ്പോള്‍ ഇത്തരം
അതിക്രമങ്ങള്‍ക്ക് നേരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അതിരൂപതാ ഡയറക്ടര്‍ ഫാ.ജിന്‍സ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനി, ഡോ. വി. ശിവദാസൻ എംപി, സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ, ഫാ. ജേക്കബ് വെണ്ണായിപ്പള്ളിൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group