ക്രൈസ്തവർക്കു നേരെ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ഭരണകൂടo കാണിക്കുന്ന നിസംഗത : പ്രതിഷേധമറിയിച്ച് വൈദികർ

രാജ്യത്തെ അരക്ഷിതാവസ്ഥക്കെതിരെയും, ക്രൈസ്തവ സമൂഹം തുടർച്ചയായി നേരിടുന്ന ആക്രമണങ്ങളിൽ ഭരണകൂടം കാണിക്കുന്ന നിസ്സംഗതയ്ക്ക് എതിരെയും പ്രതിഷേധിച്ച് എഴുനൂറോളം വൈദികരാണ് തെരുവിലിറങ്ങി മൃതദേഹവുമായി നടന്നു നീങ്ങിയത്. “ഞങ്ങൾ തീവ്രവാദികളല്ല, വൈദികരാണ്” എന്നെഴുതിയ പ്ലക്കാർഡുകള്‍ മിക്ക വൈദികരും ഉയര്‍ത്തിപ്പിടിച്ചിരിന്നു.നൈജീരിയയിലെ കടുണയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ വൈദികന്റെ മൃതസംസ്കാര ചടങ്ങിനോട് അനുബന്ധിച്ചാണ് പ്രതിഷേധം നിറഞ്ഞ പ്ലക്കാര്‍ഡുകളുമായി വൈദികർ പൊതു നിരത്തിൽ ഇറങ്ങിയത്.തുടർന്ന് ക്യൂൻ ഓഫ് അപ്പസ്തോൽ കത്തോലിക്ക ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയിൽ കടൂണ ആർച്ച് ബിഷപ്പ് മാത്യു എൻഡാഗോസോ മുഖ്യകാർമ്മികത്വം വഹിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയിൽ അദ്ദേഹവും ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഭരിക്കുന്ന രാജ്യം ഒരു പരാജയപ്പെട്ട രാജ്യമായി മാറിയെന്ന് ബിഷപ്പ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നതെന്നും, വർദ്ധിച്ചു വരുന്ന ആക്രമണങ്ങളും, കൊലപാതകങ്ങളും മൂലം അവർ പ്രതീക്ഷ നശിച്ച അവസ്ഥയിലാണെന്നും, സർക്കാരിന് വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമത്തെ മുൻ കടൂണ സെൻട്രൽ സെനറ്റർ ഷെഹു സാനി ട്വിറ്ററിലൂടെ അപലപിച്ചു. വൈദികന്റെ കൊലപാതകത്തെ അപലപിച്ച അദ്ദേഹം കൊള്ള സംഘത്തെ മുളയിലെ നുള്ളിക്കളയാൻ കഠിനമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ട്വീറ്റ് ചെയ്തു. കടൂണയിലെ കത്തോലിക്ക സമൂഹത്തിനും വൈദികന്റെ ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച രണ്ടു വൈദികരാണ് കൊല്ലപ്പെട്ടത്. നിരവധി വൈദികര്‍ ഇപ്പോള്‍ ബന്ധികളുടെ ഇടയില്‍ തടവില്‍ കഴിയുന്നുമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group