കൊച്ചി: നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകള്‍ ആവശ്യപ്പെട്ട് കേന്ദ്രം.
അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കാനാണ് ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര ജിഎസ്ടി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നികുതി അടച്ചാല്‍ പിഴ ഒഴിവാക്കുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.
തുടര്‍ച്ചയായി ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് കത്തും നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് വ്യക്തമായ മറുപടി നല്‍കാനും കണക്കുകള്‍ കൈമാറാനും അക്കാദമി തയ്യാറായിരുന്നില്ല. മുഴുവൻ കണക്കുകളും നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ് കത്ത് നല്‍കിയിരുന്നു. 18 ശതമാനം നികുതിയാണ് ചലച്ചിത്ര അക്കാദമി അടയ്ക്കാനുള്ളത്. കോടി കണക്കിന് തുകയാണ് അടയ്ക്കാനുള്ളതെന്ന് സാരം. ഇത് അടയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു കത്ത് നല്‍കിയിരുന്നത്. ഇതിനായി രേഖകള്‍ പരിശോധിക്കാനും നികുതി തിട്ടപ്പെടുത്താനുമാണ് വരവ് ചെലവ് കണക്കുകള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ ഗ്രാന്റ് ഉള്‍പ്പെടെയുള്ള കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോടിയോളം രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അക്കാദമിക്ക് ലഭിച്ചിട്ടുള്ളത്. ഈ പണം എന്ത് ചെയ്തു, എങ്ങനെ ഉപയോഗിച്ചു,തിയേറ്ററുകളില്‍ നിന്ന് എത്ര രൂപ ലഭിച്ചു, വരുമാനമെത്ര എന്നുള്ള കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ കണക്കുകള്‍ ഇതുവരെ അക്കാദമി ഹാജരാക്കിയിട്ടില്ലെന്നും ഭാഗികമായ വിവരങ്ങള്‍ മാത്രാണ് നല്‍കിയിട്ടുള്ളുവെന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് മുഴുവൻ കണക്കുകളും ജിഎസ്ടി ഇന്റലിജൻസ് ആവശ്യപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group