യുദ്ധം എന്താണ് എന്ന് കാണണമെങ്കിൽ അതിന് ഇരകളായവരുടെ നയനങ്ങളിൽ നോക്കിയാൽ മതിയെന്നും യുദ്ധം എത്ര വലുതാണെന്ന് അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുവെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
യുദ്ധത്തിന് ഇരകളായിത്തീരുന്ന പൊതുജനത്തെ യുദ്ധത്തിൻറെ പാർശ്വ ഫലമായിട്ടല്ല, യാദൃശ്ചികമായി സംഭവിക്കുന്ന നാശമായിട്ടല്ല, പ്രത്യുത, മനുഷ്യവ്യക്തികളായിട്ടാണ് കാണേണ്ടതെന്നും പാപ്പാ പറഞ്ഞു.
ചൊവ്വാഴ്ച (02/01/24) “സമാധാനം” (#Peace) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത രണ്ടു ട്വിറ്റർ സന്ദേശങ്ങളിലൊന്നിലാണ് ഫ്രാൻസീസ് പാപ്പാ യുദ്ധത്തിന് ഇരകളായിത്തീരുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“യുദ്ധത്തിന് ഇരകളായിത്തീരുന്ന പൗരജനം “പാർശ്വ നാശനഷ്ടം” അല്ല. പേരുകളും കുടുംബപ്പേരുകളുമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് ജീവൻ ഇല്ലാത്തവരാ യിത്തീരുന്നത്. അനാഥരായിത്തീരുന്നവരും ഭാവിരഹിതരായിത്തീരുന്നവരും കുഞ്ഞുങ്ങളാണ്. വ്യക്തികളാണ് വിശപ്പും ദാഹവും തണുപ്പും മൂലം യാതനകൾ അനുഭവിക്കുന്നത്
മാർപാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group