ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രിവാസം നീട്ടി ബോംബെ ഹൈക്കോടതി

മുംബൈ: എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് അറസ്റ്റിലായ ജെസുയിട്ടു വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിക്ക് അടുത്തമാസം അഞ്ചു വരെ മുംബൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തുടരണമെന്നു ബോംബെ ഹൈക്കോടതി. ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് എ സ്.എസ്. ഷിൻഡെയും ജസ്റ്റീസ് എൻ.ജെ. ജമാാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് ജാമ്യഹർജിയിൽ നിലപാടറിയിക്കാൻ ദേശീയ അന്വേഷണസംഘത്തിനു കോടതി നിർദേശം നൽകുകയും ചെയ്തു. ജൂലൈ മൂന്നിന് കേസ് പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാനാണ് നിർദേ ശിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group