പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച ഇന്ന്; 3000 പേര്‍ പങ്കെടുക്കും

പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചര്‍ച്ച ഇന്ന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും.

ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ 3000 പേര്‍ പങ്കെടുക്കും.

ഓണ്‍ലൈനായും ടെലിവിഷന്‍ വഴിയും പരിപാടി പ്രദര്‍ശിപ്പിക്കും. ആമസോണ്‍ പ്രൈം പ്ലാറ്റ്‌ഫോമിലും രാവിലെ 11 മണി മുതല്‍ പരിപാടി തല്‍സമയം കാണാം. രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോട് പരിപാടി കുട്ടികളെ കാണിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ 2 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പരീക്ഷാ പിരിമുറുക്കത്തെ മറികടക്കാനുള്ള വഴികളെക്കുറിച്ച്‌ കൂട്ടായി തന്ത്രങ്ങള്‍ മെനയുന്നതിനായി അവിസ്മരണീയമായ പരീക്ഷ പേ ചര്‍ച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പരീക്ഷകളെ അവസരങ്ങളുടെ ജാലകമാക്കി മാറ്റാമെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group