ക്യാന്‍സര്‍ വരുത്തുന്ന രാസവസ്തു; പഞ്ഞി മിഠായി നിരോധിച്ചു

പുതുച്ചേരിയില്‍ പഞ്ഞി മിഠായി നിരോധിച്ചു.ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതുച്ചേരിയില്‍ പഞ്ഞി മിഠായി നിരോധിച്ചത്.

എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വില്‍പനക്കാർക്ക് കോട്ടണ്‍ മിഠായി വില്‍പന തുടരാം.

പുതുച്ചേരിയില്‍ വില്‍ക്കുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സാധാരണയായി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കല്‍ ഡൈയാണ് റോഡോമൈൻ ബി. തീപ്പെട്ടിക്കമ്ബുകളിലും, പച്ചക്കറികളിലും മറ്റും നിറം നല്‍കാനായി ഇവ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തിയാല്‍ അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.

ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ച്‌ അത് സ്വന്തമാക്കാം.സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അവര്‍ക്ക് പഞ്ഞി മിഠായിയുടെ വില്‍പന തുടരാം. എത്ര വേഗത്തില്‍ ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കേഷൻ ലഭിക്കുന്നുവോ അത്രയും വേഗത്തില്‍ അവരുടെ ബിസിനസ് തുടങ്ങാം” ഉത്തരവില്‍ പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.”പഞ്ഞി മിഠായികള്‍ വില്‍ക്കുന്ന കടകള്‍ പരിശോധിക്കാൻ ഞങ്ങള്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷവസ്തുവിൻ്റെ സാന്നിധ്യം മിഠായികളില്‍ കണ്ടെത്തിയാല്‍ അവ പിടിച്ചെടുക്കും. കൃത്രിമ നിറങ്ങള്‍ അടങ്ങിയ മിഠായികള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ആളുകള്‍ അറിഞ്ഞിരിക്കണം” ഗവര്‍ണര്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group