ആലുവയിൽ ആവർത്തിക്കപ്പെടുന്ന കുട്ടികളോടുള്ള ലൈഗിക പീഡനങ്ങൾ ദുഃഖകരം : പ്രൊ – ലൈഫ്

ഒരു മാസം മുൻപ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു.

വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവിഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണമെന്നും സമിതി ആവിശ്യപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group