വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്കു പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ച് ഫ്രാന്‍സിസ് മാർപാപ്പ.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ അഫ്ഗാൻ ജനതയുടെ ദുരിതം എടുത്തു പറഞ്ഞുകൊണ്ട് അവർക്കായി പ്രാർത്ഥിക്കുന്നതായി പറഞ്ഞത്.
കുട്ടികളടക്കം നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനു ഇടയാക്കിയ വെള്ളപൊക്കദുരിതം ബാധിച്ച അഫ്ഗാൻ ജനതയിലേക്ക് ഞാൻ ശ്രദ്ധ തിരിക്കുകയാണ്. നിരവധി വാസസ്ഥലങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇരകളായ എല്ലാവർക്കും, പ്രത്യേകമായി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായവും പിന്തുണയും ഉടൻ നൽകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m