ആഗോള ശിശുദിനാഘോഷത്തിനായി കുരിശ് നിർമ്മിച്ചു നൽകി

റോമിൽ വെച്ച് മെയ് മാസം 25, 26 തീയതികളിൽ നടക്കുന്ന പ്രഥമ ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയൻ ശില്പിയായ മിമ്മോ പാലദീനോ, ക്രിസ്ത്യൻ സംസ്കാരത്തിന്റെ ചിത്രങ്ങളുള്ള നാല് മീറ്ററിനു മുകളിൽ ഉയരമുള്ള ഒരു വലിയ കുരിശ് നിർമ്മിച്ചു നൽകി.’ആഹ്ളാദത്തിന്റെ കുരിശ്’ എന്നാണ് മിമ്മോ കുരിശിന് നൽകിയിരിക്കുന്ന പേര്.

ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഒരു വലിയ സമ്മേളനത്തിന് ഇപ്രകാരം ഒരു കുരിശു നിർമ്മിച്ചുനൽകുവാൻ സാധിച്ചതിൽ തനിക്കുള്ള സന്തോഷവും, ചാരിതാർത്ഥ്യവും മിമ്മോ പങ്കുവച്ചു. ഈ ചരിത്രസംഭവത്തിന്റെ നായകന്മാരായ കുട്ടികൾക്ക് വേണ്ടിയാണ് താൻ ഇത് നിർമ്മിച്ചതെന്നും, കുരിശിൽ ചിത്രീകരിച്ചിരിക്കുന്ന ചരിത്രത്തിന്റെയും സംസ്കാരത്തിൻ്റെയും ഘടകങ്ങൾ കണ്ടെത്തുവാൻ അവർക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group