മേജർ ആർച്ച് ബിഷപ്പിൻ്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജം!

എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ച് ബിഷപ്പിൻ്റെ ഒപ്പോടുകൂടി ഒരു (സർക്കുലർ 5/2024, dated 15 June 2024) സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സർക്കുലർ മേജർ ആർച്ചുബിഷപ്പ് നൽകിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിൻ്റെ ഭാഗമാണ്. ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഇതിനാൽ അറിയിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group