കത്തോലിക്കാ സഭയുടെ എതിർപ്പ് അവഗണിച്ച് ഓസ്ട്രിയയിൽ ദയാവധം നിയമവിധേയമാക്കി..

കത്തോലിക്കാ മെത്രാന്മാരുടെ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ട് ഓസ്ട്രിയയിൽ ദയാവധം അനുവദിക്കുന്ന വിവാദ നിയമം പ്രാബല്യത്തിൽ വന്നു. ജീവിക്കാൻ വളരെയധികം വിഷമമാണ് എന്ന് കരുതുന്ന പ്രായപൂർത്തിയായവർക്ക് ദയാവധം അനുവദിക്കുന്ന നിയമമാണ് ഓസ്ട്രിയാ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്.കർശന നിയന്ത്രണത്തോടെയാവും നിയമം പ്രാവർത്തികമാക്കുകയെന്ന് അധികൃതർ അറിയിച്ചു. പ്രായപൂർത്തിയായ മാരക രോഗികൾക്കും, സ്ഥിരമായി തളർന്നവസ്ഥയിൽ കഴിയുന്നവർക്കും മാത്രമേ ഈ നിയമം ബാധകമായിരിക്കുകയുള്ളു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും,മാനസീകാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഈ നിയമ ഉപയോഗിക്കാൻ കഴിയുകയില്ല.ഓസ്ട്രിയായിലെ കത്തോലിക്കാ മെത്രാന്മാരുടെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടണ് നിയമം പ്രാബല്യത്തിൽ വന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group