കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും.

പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടേ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് 23 മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നെടുമ്ബാശേരിയില്‍ എത്തും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും.

ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് വ്യോമസേന വിമാനത്തിലുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്നലെ വൈകീട്ടോടെയാണ് കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് വ്യോമസേന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m