വി.മദർ തെരേസയുടെ സേവനങ്ങളെ വിസ്മരിക്കുന്നത് വേദനാജനകം: ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം.

പാവങ്ങളുടെ അമ്മയായി ലോകം വാഴ്ത്തുന്ന വിശുദ്ധ മദർ തെരേസ ഭാരത സമൂഹത്തിന് നൽകിയ സേവനങ്ങളെ വിസ്മരിക്കുവാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ തികച്ചും അപലപനീയമാണെന്ന് സാഗർ രൂപത ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം പറഞ്ഞു.

വിശുദ്ധ മദർ തെരേസയുടെ സ്വർഗ്ഗീയപ്രവേശനത്തിന്റെ രജതജൂബിലിയോട് അനുബന്ധിച്ച് മദർ തെരേസ ഫൗണ്ടേഷൻ സംസ്ഥാനത്ത് നടത്തുന്ന ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ സംരക്ഷിക്കുവാനും
പ്രോത്സാഹിപ്പിക്കാനും സർക്കാരുകൾ തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

മദർ തെരേസ ദിവംഗതയായിട്ട് 25 വർഷം സെപ്തംബർ അഞ്ചിന് പൂർത്തിയാകുന്നത് ആചരിക്കുന്നതിന്റെ ഭാഗമായി കാരുണ്യ സ്പർശം, അവാർഡ്ദാനം, സിംപോസിയം, ചരിത്രസെമിനാറുകൾ, അഗതിമന്ദിര സന്ദർശനം,സ്നേഹവിരുന്ന്, ജീവകാരുണ്യ പദ്ധതികൾ എന്നിവ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തും.ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് ആചരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group