വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയ്യാറാകണം : മാർ മാത്യു മൂലക്കാട്ട്

യുവജനവർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് ഉദ്ബോധിപ്പിച്ച് മാർ മാത്യു മൂലക്കാട്ട്.

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ, ഇടയ്ക്കാട്ട് മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽവച്ച് നടന്ന രണ്ടാമത് Esperanza – സംയുക്ത ഫൊറോന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ഒപ്പം ഫൊറോന – യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ, ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ. അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു. കെ.സി.വൈ.എൽ. അതിരൂപത ചാപ്ലയിൻ ഫാ. ടിനേഷ് പിണർക്കയിൽ ആമുഖസന്ദേശം നൽകി.
കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ ഏറ്റുമാനൂർ യൂണിറ്റ് ചാപ്ലയിൻ ഫാ. ലൂക്ക് കരിമ്പിൽ യോഗത്തിന് സ്വാഗതവും, കൈപ്പുഴ ഫോറോന പ്രസിഡന്റ് ആൽബർട്ട് ടോമി നന്ദിയും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m