സഭയുടെ നിർണ്ണായക ഇടപെടലിനെ തുടർന്ന് തട്ടിക്കൊണ്ടുപോയ നാല് പേരെ മോചിപ്പിച്ചു

കത്തോലിക്കാ സഭയുടെ നിർണ്ണായക ഇടപെടലുകളെ തുടർന്ന് കൊളംബിയയിൽ ഗറില്ലകൾ തട്ടിക്കൊണ്ടുപോയ നാല് പേരെ മോചിപ്പിച്ചു.

ഓംബുഡ്‌സ്‌മാൻ ഓഫീസും കത്തോലിക്കാ സഭയും ചേർന്ന്‌ രൂപീകരിച്ച ഒരു മാനുഷിക ദൗത്യത്തിലൂടെയാണ് ബന്ദികളെ വിജയകരമായി മോചിപ്പിക്കാൻ സാധിച്ചത്.

ബന്ദികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. 90 ദിവസത്തിലധികമാണ് ഇവർ തടവിലായിരുന്നത്.

ഗറില്ലാ നേതാക്കളും കൊളംബിയൻ നേതാക്കളും തമ്മിൽ ഒപ്പുവച്ച, 2016- ലെ സമാധാന ഉടമ്പടി അംഗീകരിക്കാത്ത ഫാർക്ക് വിമതഗ്രൂപ്പിലെ ഒരു വിഭാഗമായ ബൊളിവേറിയൻ ആർമി ബോർഡർ കമാൻഡാണ് നാലുപേരെ 90 ദിവസത്തിലധികം തടവിലാക്കിയതെന്ന് കൊളംബിയൻ ഓംബുഡ്‌സ്‌മാൻ ഓഫീസ് വെബ്സൈറ്റിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m