തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസില്‍ സിബിഐ സമർപ്പിച്ച കുറ്റപത്രത്തില്‍ കേരള സർക്കാരിനെതിരെയും രൂക്ഷ വിമർശനം.
കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കേസ് വീണ്ടും അന്വേഷിക്കാനാണ് സർക്കാർ ഉത്തരവിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.
സർക്കാരിന്റെ നീക്കത്തിനെതിരെ നമ്ബി നാരായണൻ സുപ്രീംകോടതിയിലെത്തി. നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ നിർദേശിച്ച കോടതി ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കേസ് വീണ്ടും അന്വേഷിക്കാനാണ് സർക്കാർ ഉത്തരവിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.
സർക്കാരിന്റെ നീക്കത്തിനെതിരെ നമ്ബി നാരായണൻ സുപ്രീംകോടതിയിലെത്തി. നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ നിർദേശിച്ച കോടതി ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 മെയില്‍ ഗൂഢാലോചനയില്‍ കേസെടുത്തത്. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.
ഇന്നലെയാണ് വഞ്ചിയൂർ കോടതിയില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ സിഐ എസ് വിജയനാണ് ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ശാസ്ത്രജ്ഞനായിരുന്ന നമ്ബി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസില്‍ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group