തദ്ദേശീയ ജനതയുടെ ഉന്നമന പദ്ധതികളുമായി സഭാ നേതൃത്വം

കാനഡയിലെ തദ്ദേശീയ ജനതയുടെ ക്ഷേമം മുൻനിറുത്തിയുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയിത് കത്തോലിക്കാ മെത്രാൻ സമിതി.

ഫ്രാൻസീസ് പാപ്പാ 2022, ജൂലൈ 24-30 വരെ അന്നാട്ടിൽ നടത്തിയ ഇടയ സന്ദർശനത്തിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ദൈവജനത്തിനായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് മെത്രാന്മാർ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.

തദ്ദേശീയ ജനതയ്ക്കായി അഞ്ചുവർഷം കൊണ്ടു സമാഹരിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന 182 കോടിയോളം രൂപയ്ക്ക് തുല്യമായ 3 കോടി കാനഡ ഡോളറിൽ പകുതിയിലേറെ ശേഖരിച്ചു കഴിഞ്ഞുവെന്നും തദ്ദേശീയ ജനതയുടെ പാരമ്പര്യങ്ങളും അവരുടെ സാംസ്കാരിക, ഭാഷ, ആദ്ധ്യാത്മിക മൂല്യങ്ങളും മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിനും സംഭാഷണത്തിലേർപ്പെടുന്നതിനുമായി ആന്തരിക സംവിധാനങ്ങൾ സഭ ക്രമീകരിച്ചിട്ടുണ്ടെന്നും മെത്രാന്മാർ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m