ടൂറിനിലെ തിരുക്കച്ചയുടെ പകര്‍പ്പുകള്‍ ബൊളീവിയയില്‍ പ്രദര്‍ശനത്തിന്

ലോകം മുഴുവൻ ഈസ്റ്ററിന് ഒരുങ്ങുന്ന അവസരത്തിൽ ബൊളീവിയയിലെ വിവിധ നഗരങ്ങളില്‍ പ്രസിദ്ധമായ തിരുക്കച്ചയുടെ പ്രദര്‍ശനം നടക്കുന്നു. കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുക്കച്ചയുടെ പകർപ്പ് ലാ പാസ്, എല്‍ ആള്‍ട്ടോ എന്നീ നഗരങ്ങളിലാണ് പ്രദർശിപ്പിക്കുക. ബൊളീവിയന്‍ കത്തോലിക്കരുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവസുവിശേഷ വല്‍ക്കരണ അപ്പസ്തോലേറ്റ് (എ.എന്‍.ഇ) ‘പീഡാനുഭവത്തിന്റെ കാലടികള്‍ പിന്തുടരുക’ എന്ന ആമുഖത്തോടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള തിരുകച്ചയുടെ പകര്‍പ്പുകളാണ് പ്രദര്‍ശനത്തിലുള്ളത്. തിരുക്കച്ചക്ക് പുറമേ, ക്രിസ്തുവിന്റെ പീഡാസഹന സമയത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വസ്തുക്കളുടെ മാതൃകകളും പ്രദര്‍ശനത്തിലുണ്ട്. നൂയെസ്ട്ര സെനോര ഡെലൂജാന്‍ പട്ടണത്തിലെ മിലിട്ടറി കത്തീഡ്രലിലെ സാന്‍ ജോസ് ഹാളില്‍ ഓശാന ഞായര്‍ മുതല്‍ ഏപ്രില്‍ 6 വരെയാണ് രണ്ടാമത്തെ പകര്‍പ്പിന്റെ പ്രദര്‍ശനം നടക്കുക. ഏപ്രില്‍ 3 മുതല്‍ 6 വരെ എല്‍ ആള്‍ട്ടോ മുനിസിപ്പാലിറ്റിയിലെ സിയുഡാഡ് സാറ്റലൈറ്റിലേ ജോൺ XXIII റൂമിൽ മൂന്നാമത്തെ പകര്‍പ്പിന്റെ പ്രദര്‍ശനം നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group