മജ്‌ദാൽ ഷംസ് റോക്കറ്റാക്രമണം : സമാധാനാഹ്വാനം നടത്തി വിശുദ്ധ നാട്ടിലെ മെത്രാന്മാർ

12 കുട്ടികളുടെ മരണത്തിനിടയാക്കിയ മജ്‌ദാൽ ഷംസ് റോക്കറ്റ് ആക്രമണത്തെ അപലപിച്ച് വിശുദ്ധനാട്ടിലെ കത്തോലിക്കാ മെത്രാന്മാർ.

കത്തോലിക്കാ മെത്രാന്മാരുടെ പേരിൽ കഴിഞ്ഞ ദിവസം ജറുസലേമിലെ ലത്തീൻ പാത്രിയർക്കാ പുറത്തുവിട്ട സന്ദേശത്തിൽ, അപകടത്തിന്റെ ഇരകളായവരുടെ കുടുംബാംഗങ്ങൾക്ക് സഭാനേതൃത്വം അനുശോചനമറിയിച്ചു.

ജീവിതത്തെ വിശുദ്ധമായി കാണുന്ന എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്ന ഒരു സംഭവമാണ്, ഭാവിയെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ടായിരുന്ന ഈ യുവജനങ്ങളുടെ മരണമെന്ന് സന്ദേശത്തിൽ മെത്രാന്മാർ എഴുതി.

മരണമടഞ്ഞവരെക്കുറിച്ചുള്ള ഓർമ്മകളിൽ തുടരുമ്പോഴും, സമാധാനത്തിനായുള്ള ആഹ്വാനം തങ്ങൾ ആവർത്തിക്കുന്നുവെന്ന് വിശുദ്ധനാട്ടിലെ കത്തോലിക്കാസഭാ നേതൃത്വങ്ങൾ എഴുതി. ഒരു രീതിയിലുമുള്ള അക്രമങ്ങളെയും തങ്ങൾ അംഗീകരിക്കില്ലെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു. തുടർച്ചയായ അക്രമത്തിന്റെ പാത അവസാനിക്കണമെന്ന് അവർ ആഹ്വാനം ചെയ്‌തു. മധ്യപൂർവ്വദേശങ്ങളിൽ പരസ്പരബഹുമാനത്തോടെയും ഉൾക്കൊള്ളൽ മനോഭാവത്തോടെയും ജീവിക്കുകയെന്നതാണ് യുവജനങ്ങളുടെയും സമൂഹങ്ങളുടെയും നല്ല ഭാവിക്ക് ആവശ്യമെന്ന് സഭാനേതൃത്വം ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group