മാടവന സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ ദിവ്യകാരുണ്യ അത്ഭുതത്തെപ്പറ്റി പഠനത്തിനൊരുങ്ങി സഭ.

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മാടവന സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെപ്പറ്റി കൂടുതൽ പഠനത്തിന് ഒരുങ്ങി ക്രൈസ്തവ സഭ.

മാടവന പള്ളിയിൽ പതിനാല് വയസുകാരി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്‌തി മാംസ രൂപമായെന്നാണ് പുറത്തു വരുന്ന വിവരം.

പ്രമുഖ ബൈബിൾ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആഗ് എന്ന പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസ രൂപമായി മാറിയതെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിൽ ഫാ.ജോഷി പറയുന്നു. തുടരേ മൂന്ന് ഞായറാഴ്‌ചകളിൽ അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്‌തുത. പ്രകടമായ അത്ഭുതം നടന്ന ദിവ്യകാരുണ്യം രൂപതാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇത് ദിവ്യകാരുണ്യ അത്ഭുതമായി തിരുസഭ അംഗീകരിച്ചിട്ടില്ലെന്ന് ഫാ. ജോഷി മയ്യാറ്റിൽ പോസ്റ്റിൽ പങ്ക് വെയ്ക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആർച്ച് ബിഷപ്പ് നിയോഗിക്കും.

ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. വിശദമായ പഠനങ്ങൾ വത്തിക്കാൻ അംഗീകരിച്ചാൽ മാത്രമേ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group